[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

താൻ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; മറുപടിയുമായി പാർവതി ജയറാം..!

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോള് ചെയ്യപ്പെട്ട ഒരു പരസ്യമാണ് പ്രശസ്ത മലയാള നടൻ ജയറാമും മകൾ മാളവികയും ഒരുമിച്ചഭിനയിച്ച മലബാർ ഗോൾഡിന്റെ പുതിയ പരസ്യം. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് ആ പരസ്യത്തിലൂടെ പുറത്തു വിട്ടത്. അച്ഛനും മകളുമായി തന്നെ വേഷമിട്ട ജയറാമും മാളവികയും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളിനിരകളായതു എന്നതാണ് കൗതുകകരമായ കാര്യം. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന പരസ്യത്തിലെ ജയറാമിന്റെ വാചകമാണ് ഏറ്റവും കൂടുതലായി ട്രോളന്മാർ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ട്രോളിനൊപ്പം മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ മാളവിക തന്നെ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇപ്പോൾ താൻ വിവാഹം കഴിക്കുന്നില്ല എന്നും എന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ അതിനു ശ്രമിക്കാമെന്നും മാളവിക പറയുന്നു. ഇപ്പോഴത്തെ കൊറോണ ഭീതി കഴിഞ്ഞിട്ട് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വസ്ത്രം വാങ്ങാനുള്ള ബ്രാൻഡും മാളവിക നിർദേശിച്ചിട്ടുണ്ട്.

ഇതിനു താഴെ മാളവികയുടെ അമ്മയും നടിയുമായ പാർവതിയും കമെന്റ് ചെയ്തിട്ടുണ്ട്. എന്റെ ചക്കി കുട്ടൻ എന്നാണ് പാർവതിയുടെ കമന്റ്. ഈ കമന്റിന് താഴെയും ഒരുപാട് രസകരമായ മറുപടികളുമായി ആളുകൾ എത്തുന്നുണ്ട്. ഇനി ഇതിനെയും ട്രോൾ ചെയ്യരുത് എന്നാണ് വേറെ ചിലർ പറയുന്നത്‌. ഏതായാലും ആ ഒരൊറ്റ പരസ്യം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ പോപുലാരിറ്റിയാണ് മാളവിക ജയറാം നേടിയെടുത്തിരിക്കുന്നത്. ജയറാമിന്റെ മകൻ കാളിദാസ് സിനിമയിൽ സജീവമായതുപോലെ മാളവികയും സിനിമയിൽ വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.