മലയാത്തിലെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫർ ഇപ്പോൾ തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം മലയാളത്തിലൊരുക്കിയത് പൃഥ്വിരാജ് സുകുമാരനാണ്, തെലുങ്കിൽ ഗോഡ്ഫാദർ എന്ന പേരിൽ ഈ ചിത്രമൊരുക്കുന്നത് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനായ മോഹൻ രാജയാണ്. മോഹൻലാൽ ചെയ്ത ടൈറ്റിൽ റോൾ തെലുങ്കിൽ മെഗാ സ്റ്റാർ ചിരഞ്ജീവി ചെയ്യുമ്പോൾ, പൃഥ്വിരാജ് അവതരിപ്പിച്ച അതിഥി വേഷം തെലുങ്കിൽ ചെയ്യുന്നത് ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാനാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തേക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. എസ് തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിക്കാൻ പോകുന്നത് പ്രഭുദേവയാണ്.
ഈ ഗാനരംഗത്തിൽ ചിരഞ്ജീവിയും ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനും ഒരുമിച്ചെത്തും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്. സംഗീത സംവിധായകൻ തമൻ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കു വെച്ചിരിക്കുന്നത്. ആറ്റം ബോംബിങ് സ്വിങ്ങിങ് സോങ് എന്നാണ് ഈ ഗാനത്തിന്റെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഈ ഗാനരംഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച നായികാ വേഷം തെലുങ്കിൽ ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. തന്റെ സ്വന്തം നിർമ്മാണ ബാനറിൽ ചിരഞ്ജീവി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ്, കൊരടാല ശിവ ഒരുക്കിയ ആചാര്യയായിരുന്നു. മകൻ റാം ചരണും കൂടെയെത്തിയ ഈ ചിരഞ്ജീവി ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ തകർന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.