[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി ബീസ്റ്റ് വിളയാട്ടം ഒറ്റിറ്റിയിൽ..!

ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന മേയ് പതിനൊന്നിനാണ് ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമിലെത്തുക. നെറ്റ്ഫ്ലിക്‌സ്, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രം സ്‌ട്രീമിംഗ്‌ നടത്തുക. 150 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 240 കോടി തിയേറ്ററില്‍ നിന്നും നേടിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായാണ് ബീസ്റ്റ് ഒരുക്കിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയെടുത്തത്. സൺ പിക്ചേഴ്‌സാണ്‌ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. തമിഴ് നാട്ടില്‍ 240 സ്ക്രീനുകളില്‍ ഇപ്പോഴും ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. അത്കൊണ്ട് തന്നെ വിജയുടെ നാലാമത്തെ 250 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ബീസ്റ്റ് മാറുമെന്നാണ് സൂചന.

ഇതിനു മുമ്പ് ബിഗില്‍, മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളാണ് വിജയുടേതായി ബോക്സ് ഓഫീസില്‍ 250 കോടി നേടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ദളപതി വിജയ്ക്ക് പുറമെ പൂജ ഹെഗ്‌ഡേ, സെല്‍വരാഘവന്‍, വിടിവി ഗണേഷ്, യോഗി ബാബു, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, പുകഴ്, അങ്കുർ വികൽ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ആർ നിർമ്മലും ഇതിനു കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയുമാണ്. ഇതിലെ ഗാനങ്ങളെല്ലാം തന്നെ ചിത്രം ഇറങ്ങുന്നതിനു മുൻപേ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. കൊലമാവ് കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നെൽസനോരുക്കിയ ചിത്രമായിരുന്നു ബീസ്റ്റ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

6 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.