[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; വരുന്നത് പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം…!

കോവിഡ് മൂന്നാം തരംഗം കാരണം റിലീസ് മാറ്റി വെച്ച വമ്പൻ ചിത്രങ്ങൾ ഓരോന്നായി പുതിയ റിലീസ് ഡേറ്റുകൾ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. രാജമൗലി ചിത്രം ആർ ആർ ആർ മാർച്ച് ഇരുപത്തിയഞ്ചിന് വരും എന്ന് പ്രഖ്യാപിച്ചപ്പോൾ അജിത് ചിത്രം വലിമൈ ഫെബ്രുവരി ഇരുപത്തിനാലിനും സൂര്യ ചിത്രം എതർക്കും തുനിന്ദവൻ മാർച്ച് പത്തിനും റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ ചിത്രം ആറാട്ട്, മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം എന്നിവയും ഉടൻ പുതിയ ഡേറ്റുകൾ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ബാഹുബലി നായകൻ പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന രാധേ ശ്യാം എന്ന ചിത്രവും പുതിയ ഡേറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരിയിൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു രാധേ ശ്യാം.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മാർച്ചു പതിനൊന്നിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുക. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു റൊമാന്റിക് ത്രില്ലർ ആണ്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേരണ എന്നാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രാധാകൃഷ്ണ കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് റിലീസ് ചെയ്യുക. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

1 day ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

3 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

4 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

4 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

This website uses cookies.