സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ആദിപുരുഷ്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം ത്രീഡിയിൽ ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാശിവരാത്രി ആയ ഇന്ന് രാവിലെ ഏഴു പതിനൊന്നിന് ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്. 2023 ജനുവരി പന്ത്രണ്ടിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാൻ ആണ്. കൃതി സനോൺ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. രാഘവ എന്ന കഥാപാത്രമായി രാമനെ അനുസ്മരിപ്പിക്കുന്ന വേഷം ചെയ്തു പ്രഭാസ് എത്തുമ്പോൾ, സീതയെ അനുസ്‌മരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രമായാണ് കൃതി എത്തുന്നത്.
രാവണനെ അനുസ്മരിപ്പിക്കുന്ന ലങ്കേഷ് ആയാണ് സൈഫ് അലി ഖാൻ എത്തുക. ഹിന്ദി, തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം മറ്റു ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യും. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ആദിപുരുഷ്. കാർത്തിക് പളനി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സചേത്- പരമ്പര എന്നിവർ ചേർന്നാണ്. അപൂർവ മോടിവാളേ, ആശിഷ് മാത്രേ എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.