പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, റിലീസ് തീയതി എന്നിവ പുറത്ത് വന്നിരിക്കുകയാണ്. അടുത്ത വർഷം ജനുവരി പന്ത്രണ്ടിനാണ് ഈ ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. രാമരാവണ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാനാണ്. കൃതി സനോൺ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. രാഘവ എന്ന് പേരുള്ള കഥാപാത്രമായി രാമനെ അനുസ്മരിപ്പിക്കുന്ന വേഷത്തിൽ പ്രഭാസ് എത്തുമ്പോൾ, സീതയെ അനുസ്‌മരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രമായാണ് കൃതി അഭിനയിക്കുന്നത്.
രാവണനെ അനുസ്മരിപ്പിക്കുന്ന ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് അലി ഖാൻ ഇതിലഭിനയിച്ചിരിക്കുന്നത്. പ്രധാനമായും ഹിന്ദി, തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം മറ്റു ഇന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും വേഷമിടുന്നുണ്ട്. അപൂർവ മോടിവാളേ, ആശിഷ് മാത്രേ എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് കാർത്തിക് പളനിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സചേത്- പരമ്പര എന്നിവർ ചേർന്നാണ് ഇതിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാവും ആദിപുരുഷ് റിലീസ് ചെയ്യുക.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.