തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് ബോക്സ് ഓഫീസ് കീഴടക്കാൻ ഒരുക്കുന്ന രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സലാറും, പ്രൊജക്റ്റ് കെയും. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പ്രഭാസ് ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമകൾക്ക് വരുന്ന ഓരോ അപ്ഡേറ്റുകളും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ബോളിവുഡിന്റെ ബിഗ് ബി അമിതാബച്ചൻ ഉൾപ്പെടെ പ്രഭാസിന്‍റെ അടുത്ത പ്രോജക്ട് ഉൾപ്പെട്ടിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പരുക്ക് ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങൾ പരിഗണിച്ച് പ്രൊജക്ട് കെ ഷൂട്ടിംഗിൽ നിന്ന് പ്രഭാസ് നിലവിൽ ഇടവേള എടുത്തിരിക്കുകയാണ് .
പിന്നാലെ തന്നെ ‘ സലാർ ‘ചിത്രത്തിൻറെ വിശേഷങ്ങളും പുറത്തുവരുന്നുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മാസ് തിരിച്ചുവരവ് നടത്തുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തെപ്പറ്റി പുതിയ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രഭാസിനൊപ്പം സലാറിൽ കെജിഎഫ് സ്റ്റാർ യഷും ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1250 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു കെജിഎഫ് ടു. ഇപ്പോഴും യഷിന് ചിത്രത്തെ പറ്റിയുള്ള അഭിനന്ദനപ്രവാഹങ്ങൾ അവസാനിച്ചിട്ടില്ല. ഈ വേളയിലാണ് പ്രഭാസും യഷും ഒരുമിച്ച് സ്ക്രീൻ പങ്കിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വ്യത്യസ്ത നായകന്മാരുമായി അഞ്ച് തുടർച്ചകൾ കെജിഎഫിന് ഉണ്ടാകുമെന്ന് ഹൊമ്പലെ ഫിലിംസ് പുറത്തുവിട്ടിരുന്നു. 2025ൽ ആരംഭിക്കുന്ന കെജിഎഫ് 3യെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചയാണ് ഇപ്പോൾ സിനിമാലോകത്ത് നടക്കുന്നത്
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.