[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗ്ലോബൽ സെൻസേഷനായി ജോജു ചിത്രം; നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ലിസ്റ്റില്‍ ‘ഇരട്ട’

പ്രാദേശിക ഭാഷ സിനിമകളെ അന്താരാഷ്ട്ര ലെവലിൽ എത്തിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിലുള്ള നേട്ടം കൊയ്യുകയാണ് മലയാള സിനിമയും. ഒ ടി ടിയിലൂടെ പുറത്തിറങ്ങിയ നിരവധി മലയാള ചിത്രങ്ങൾ പാൻ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ബേസിൽ സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ മിന്നൽ മുരളിയായിരുന്നു ആദ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. നെറ്റ്ഫ്ലിക്സിൽ ഡയറക്റ്റ് റിലീസ് ആയിരുന്ന ഈ ചിത്രം ലോകമെമ്പാടുനിന്നും നിരവധി പ്രശംസകൾ ഏറ്റുവാങ്ങി. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ മറ്റൊരു മലയാള ചിത്രം കൂടി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ജോജു ജോർജ് പോലീസ് വേഷത്തിൽ എത്തിയ ഇരട്ട എന്ന ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്, പക്ഷേ തീയറ്ററിൽ വലിയ രീതിയിലുള്ള കോളിളക്കം ‘ഇരട്ട’യ്ക്ക് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഓടിയിൽ റിലീസ് ചെയ്തപ്പോൾ അർഹിച്ച അംഗീകാരം സ്വന്തമാക്കി ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയെടുക്കുകയാണ്.

നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍  നിലവില്‍ പത്താം സ്ഥാനം സ്വന്തമാക്കിയാണ് ഇരട്ട വാർത്തകളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ചിത്രത്തിന്  മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ്  ലഭിച്ചത്. ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ളാദേശിലും ജിസിസിയിലും ടോപ് ഫോറുമാണ് ചിത്രത്തിൻറെ സ്ഥാനം. സിംഗപ്പൂരിൽ ടോപ് സെവനിൽ എത്തിയപ്പോൾ മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ് ചിത്രം ശ്രദ്ധ നേടിയെടുക്കുന്നത്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.