പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. രാജാ സാബ് എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.
രാജാസാബ് ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത് ഇപ്രകാരമാണ് “രാജാ സാബ്” ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്.
നിർമ്മാതാവായ ടിജി വിശ്വ പ്രസാദ് ചിത്രത്തിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങളുടെ വരാനിരിക്കുന്ന റൊമാന്റിക് ഹൊറർ എന്റർടെയ്‌നറായ ‘ദി രാജാ സാബിൽ പ്രഭാസിനെ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ ത്രില്ലിലാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ മികച്ച ശ്രേണിയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അദ്ദേഹം, ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണ് അദ്ദേഹം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രേക്ഷകർ ഏറെ നാളായി കൊതിച്ച മാസ്സിയും വിന്റേജ് ലുക്കിലും അദ്ദേഹത്തെ കാണുമെന്ന് പ്രതീക്ഷിക്കാം. മാരുതിയുടെ ചലച്ചിത്രനിർമ്മാണ മികവിനൊപ്പം, ഈ യാത്ര ആരംഭിക്കാൻ ഞങ്ങൾ ശരിക്കും കാത്തിരിക്കുകയാണ്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.