[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

500 കോടി കളക്ഷനുമായി പ്രഭാസ് – പൃഥ്വിരാജ് ചിത്രം “സലാർ”

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ പ്രഭാസ് – പൃഥ്വിരാജ് ചിത്രം “സലാർ” ബോക്സ്‌ ഓഫീസിൽ വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം തന്നെ ചിത്രം നേടിയത് 500 കോടിയോളം ആണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ബോക്സ് ഓഫീസ് തേരോട്ടം തുടർന്നു കൊണ്ടിരിക്കുന്ന സലാർ ഇന്ത്യയ്ക്കുള്ളിൽ 6 ദിവസത്തെ മൊത്തം കളക്ഷൻ 297.40 കോടി രൂപയാണ്. ആഗോള ബോക്‌സ് ഓഫീസിലും സലാറിന്റെത് ചരിത്ര വിജയമാണ്. ചൊവ്വാഴ്ചയോടെ വിദേശ കളക്ഷനുകളിൽ 12 മില്യൺ ഡോളർ നേടി എന്നാണ് റിപ്പോർട്ടുകൾ

പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്ന് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിന് വമ്പൻ ഓപ്പണിങ് ആണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി സലാർ മാറിയിരുന്നു. കേരളം ബോക്സ് ഓഫീസിലും സലാർ വമ്പൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

മാസ്സ് ആക്ഷൻ തീ പാറും രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ എന്ന് കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത്, മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു വിസ്മയ ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്.

തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായി എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.

നിർമ്മാണം -വിജയ് കിരഗാണ്ടുർ , കെ. വി. രാമ റാവു, ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.