തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിങ്ങായി അറിയപ്പെട്ട താരമാണ് ബാബു ആന്റണി. തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി നായകനായും വില്ലനായും സഹ താരമായുമെല്ലാമഭിനയിച്ചു കയ്യടി നേടിയ താരമാണ്. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്കു ശേഷം നായകനായി തിരിച്ചെത്താനൊരുങ്ങുകയാണ് ബാബു ആന്റണി. ഒരു പക്കാ മാസ്സ് ചിത്രത്തിലൂടെയാണ് ബാബു ആന്റണി ഒരിക്കൽ കൂടി പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. പവർസ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് മേക്കറായ ഒമർ ലുലുവും അതുപോലെ ഈ മാസ്സ് ആക്ഷൻ ചിത്രം രചിക്കുന്നത് മലയാളത്തിലെ വമ്പൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫുമാണ്. പത്തു കോടിയോളം രൂപ ചെലവിട്ടായിരിക്കും ഈ ചിത്രമൊരുക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഒമർ ലുലുവിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവർസ്റ്റാർ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.
ബാബു ആന്റണിക്ക് ഒപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങി വലിയ താരനിര തന്നെയണിനിരക്കുന്ന ഈ ചിത്രത്തിൽ ഒരു ബാബു ആന്റണി ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ മാസ്സ് എലമെന്റുകളും ഉണ്ടാകുമെന്നു സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. നായികയും പാട്ടുകളും ഈ ചിത്രത്തിൽ ഉണ്ടാവില്ല എന്നും സംവിധായകൻ ഒമർ ലുലു വ്യക്തമാക്കിയിരുന്നു. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ പശ്ചാത്തലമെന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ പ്രീ- പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രം ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കാൻ പോകുന്ന ചിത്രമാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.