മലയാള സിനിമയുടെ ആക്ഷൻ രാജാക്കന്മാരിൽ ഒരാളായ ബാബു ആന്റണി വീണ്ടും നായകനായി തിരിച്ചെത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. നഷ്ട്ടപെട്ടു പോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാക്കുകൾ. തൊണ്ണൂറുകളിലെ തന്റെ ആക്ഷൻ കിംഗ് അവതാരത്തെ ഓർമ്മിപ്പിക്കുന്ന, മുടി നീട്ടി വളർത്തിയ ലുക്കിലാണ് ഈ ചിത്രത്തിൽ ബാബു ആന്റണി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലൈ ആദ്യ വാരമെത്തുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. അന്തരിച്ചു പോയ ഇതിഹാസ രചയിതാവ് ഡെന്നിസ് ജോസഫ് ഏറ്റവുമവസാനം രചിച്ച തിരക്കഥയാണ് പവർ സ്റ്റാറിന്റെത് എന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയൊക്കെ വെച്ച് മാസ്സ് ഹിറ്റുകൾ രചിച്ച ആളാണ് ഡെന്നിസ് ജോസെഫ്.
റോയൽ സിനിമാസ്, ജോയ് മുഖർജി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പവർ സ്റ്റാറിന് ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ജോൺ കുട്ടി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്നത് ഒമർ ലുലു തന്നെയാണ്. ബാബു ആന്റണിക്കൊപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണെന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ഇതിന്റെ പ്രധാന ലൊക്കേഷനുകളെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചില ഹോളിവുഡ് താരങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്നുള്ള വാർത്തകളും നേരത്തെ നമ്മുക്ക് മുന്നിലെത്തിയിരുന്നു. ഏതായാലും ബാബു ആന്റണി എന്ന ആക്ഷൻ രാജാവിന്റെ വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.