മോഹൻലാൽ നായകനായി എത്തുന്ന വില്ലൻ ഈ മാസം 27 മുതൽ പ്രദർശനം ആരംഭിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണൻ ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ക്രൈം ത്രില്ലറിൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് മോഹൻലാൽ എത്തുന്നത്.
മോഹൻലാലിനൊപ്പം തന്നെ മറ്റൊരു പ്രധാന വേഷം അഭിനയിച്ചു കൊണ്ട് തമിഴ് നടൻ വിശാലും ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയാണ്. തെന്നിന്ത്യയിലെ വലിയ സംഘട്ടന സംവിധായകർ ചേർന്നൊരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. റാം- ലക്ഷ്മൺ ടീം, രവി വർമ്മ, ജി എന്നിവരാണ്
തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മഗധീര, മിർച്ചി, സരൈനോട് എന്നീ ചിത്രങ്ങളിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സംഘട്ടന സംവിധായകർ ആണ് റാം- ലക്ഷ്മൺ ടീം. അവർ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.
ഷാരൂഖ് ഖാൻ അഭിനയിച്ച ഹിന്ദി ചിത്രമായ റായിസ്, തമിഴ് ചിത്രം ഇരുമുഖൻ, ധ്രുവ എന്നിവക്ക് വേണ്ടി സംഘട്ടനം ഒരുക്കിയ ആളാണ് രവി വർമ്മ.
ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ജി ആണ്
മോഹൻലാലിനും വിശാലിനും ഒപ്പം ശ്രീകാന്ത്, ഹൻസിക, മഞ്ജു വാര്യർ, ചെമ്പൻ വിനോദ്, രാശി ഖന്ന, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. റിലീസിന് മുൻപേ തന്നെ റെക്കോർഡ് സാറ്റലൈറ്റ് റൈറ്സ്, മ്യൂസിക് റൈറ്സ്, ഹിന്ദി ഡബ്ബിങ് റൈറ്റ്സ് ,ഓവർസീസ് റൈറ്റ്‌സ് എന്നിവ നേടി 13 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി.
15 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ പുലി മുരുകൻ മാത്രമാണ് ഇനി വില്ലന്റെ മുന്നിൽ ഉള്ളത്. ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റുകൾ ആണ്.തമിഴു്ലും തെലുങ്കിലും ഈ ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.