മാസ്റ്റർ ഡയറക്ടർ ജോഷി വമ്പൻ തിരിച്ചു വരവ് കാഴ്ച പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം വൻ വിജയം നേടി ഇപ്പോൾ നൂറാം ദിവസത്തിലേക്ക് കുതിക്കുകയാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ ടൈറ്റിൽ റോളുകൾ ചെയ്ത ഈ ചിത്രം ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. ജോസഫ് എന്ന സൂപ്പർ ഹിറ്റ് സമ്മാനിച്ച ജോജു ഈ ചിത്രത്തിലൂടെ തന്റെ വിജയഗാഥ തുടരുകയാണ്. സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോല, നവാഗതനായ ഡിമൽ ഡെന്നിസ് ഒരുക്കിയ വലിയ പെരുന്നാൾ എന്നിവയാണ് ജോജുവിന്റെ ഇനി വരാൻ പോകുന്ന റിലീസുകൾ. ഇപ്പോൾ മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വൺ ചെയ്യുന്ന ജോജു ധനുഷിനൊപ്പം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെയും ഭാഗം ആണ്.
ആക്ഷനും, റൊമാൻസും, വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കി ഒരു പക്കാ ഫാമിലി മാസ്സ് എന്റെർറ്റൈനെർ ആയി ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിൽ കാട്ടാളൻ പൊറിഞ്ചു ആയി ജോജു നടത്തിയ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് അഭിലാഷ് എൻ ചന്ദ്രനും സംഗീതം ഒരുക്കിയത് ജേക്സ് ബിജോയും ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരൻ ആണ്. കീർത്തന മൂവീസും, ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷനും, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സും ചേർന്നാണ് ഈ മാസ്സ് ചിത്രം നിർമ്മിച്ചത്. ഇതിന്റെ വിജയത്തോടെ ജോജു ജോർജ് മലയാള സിനിമയിലെ താര പദവിയിലേക്ക് ആണ് എത്തിച്ചേർന്നിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.