[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ തന്നെ മാമാങ്കം അത്ഭുതപ്പെടുത്തി; പദ്മാവതി, വാർ സംഗീത സംവിധായകന്റെ വാക്കുകൾ ഇതാ..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഇത്. എം പദ്‌മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കർ രാമകൃഷ്ണനും ഇത് നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡിൽ നിന്നുള്ള ബെൽഹാര സഹോദരന്മാർ ആണ്. അങ്കിത്- സഞ്ചിത് ടീം ആണ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത്. എന്നാൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റഡ് വേർഷൻ തന്നെ അത്ഭുതകരമാണ് എന്നാണ് അവർ പറയുന്നത്.

സംഗീതം ഒന്നുമില്ലാതെ താൻ ഈ ചിത്രം കണ്ടു എന്നും സംഗീതം ഇല്ലാതെ തന്നെ ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നും ബെൽഹാര സഹോദരമാരിൽ ഒരാൾ പറയുന്നു. സംഗീതം ഇല്ലാതെ തനിക്കു ചിത്രം കാണാൻ സാധിച്ചത് കൊണ്ട് തന്നെ ഒരു പുതുമ ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ കൊണ്ട് വരാൻ സഹായിച്ചിട്ടുണ്ട് എന്നും സംഗീതം കൂടി ചേരുമ്പോൾ ഈ ചിത്രം വേറെ തലത്തിലേക്ക് ഉയരും എന്നും അവർ പറയുന്നു. ഇത്ര വലിയ ഒരു ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ അരങ്ങേറാൻ സാധിച്ചതും ഭാഗ്യമായാണ് അവർ കരുതുന്നത്. ചരിത്രത്തോടൊപ്പം ഫാന്റസിയും ഉള്ള പ്രമേയം ആണ് മാമാങ്കം കൈകാര്യം ചെയ്യുന്നത് എന്നും അത് കൊണ്ട് തന്നെ സംഗീതം ഒരുക്കിയപ്പോൾ ഒരു കാലഘട്ടം മാത്രമായി ഫോക്കസ് ചെയ്യാതെ അതിനും മുകളിൽ പോയി സംഗീതം ഒരുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്നും അവർ പറയുന്നുണ്ട്.

നവംബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ബോളിവുഡ് താരം പ്രാചി ടെഹ്‌ലൻ, അനു സിതാര, സുദേവ് നായർ, മണികണ്ഠൻ ആചാരി, മാസ്റ്റർ അച്യുതൻ, ഇനിയ, കനിഹ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദ് ആണ്. ശ്യാം കൗശൽ ആണ് മാമാങ്കത്തിലെ സംഘട്ടനം ഒരുക്കിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.