മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരുപിടി മാസ്സ് ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചു വരവിനു ആണ് ഒരുങ്ങുന്നത്. അതിൽ ആദ്യം എത്തുന്നത് നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കാവൽ ആണ്. നവംബർ അവസാന വാരം ഈ ചിത്രം റിലീസ് ചെയ്യും. അതിനു ശേഷം എത്തുന്നത് ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രമാണ്. അതിൽ സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. മൂന്നാമത് എത്തുക, ഒറ്റക്കൊമ്പൻ എന്ന മാസ്സ് ചിത്രമാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണെങ്കിൽ, നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. അതിനു ശേഷം വരുന്ന സുരേഷ് ഗോപി ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അദ്ദേഹത്തിന്റെ 251 ആം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് രാഹുൽ രാമചന്ദ്രൻ ആണ്.
ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കാൻ പോകുന്നത്, കത്തി, തെരി, ഹീറോ, ഇരുമ്പു തിരൈ, രാജാ റാണി, ഇനി ഷൂട്ട് തുടങ്ങാൻ പോകുന്ന കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങളുടെ ക്യാമറാമാൻ ആയ ജോർജ് സി വില്യംസ് ആണ്. അദ്ദേഹം ക്യാമറ ചലിപ്പിക്കാൻ എത്തുന്നത് കൊണ്ട് തന്നെ പേരിടാത്ത ഈ സുരേഷ് ഗോപി ചിത്രം ഒരു വമ്പൻ ചിത്രമാകും എന്നാണ് സൂചന. ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററും അതിലെ സുരേഷ് ഗോപിയുടെ ലുക്കും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു ത്രില്ലർ ആണ് ഈ ചിത്രമെന്നാണ് സൂചന.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.