കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടും കേരളത്തിലെ തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ പോവുകയാണ്. രണ്ടാം തവണ തുറക്കുമ്പോൾ ആദ്യം എത്തുന്നത് കുറച്ചു ഹോളിവുഡ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ആണ്. അതിൽ രജനികാന്ത് നായകനായ അണ്ണാത്തെ അടക്കം ഉണ്ട്. മലയാള ചിത്രമായ സ്റ്റാറും വൈകാതെ റിലീസ് ചെയ്യും. എന്നാൽ തീയേറ്റർ തുറന്നു കഴിഞ്ഞു ആദ്യം എത്തുന്ന വലിയ മലയാള ചിത്രം ദുല്‍ഖർ സൽമാൻ നായകനായ കുറുപ്പ് ആണ്. നവംബർ പന്ത്രണ്ടിന് ആണ് കുറുപ്പ് റിലീസ് ചെയ്യാൻ പോകുന്നത്. വമ്പൻ റിലീസ് ആയി ആണ് കുറുപ്പ് എത്തുക. അതോടെ തീയേറ്ററുകൾ പഴയ പോലെ ആഘോഷത്തിന്റെ അന്തരീക്ഷത്തിൽ എത്തുമെന്നാണ് തീയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖർ സൽമാൻ തന്നെയാണ്.
എന്നാൽ കുറുപ്പ് റിലീസ് ആവുമ്പോൾ വലിയൊരു യാദൃശ്ചികതയും അതിനൊപ്പം ഉണ്ട്. കോവിഡ് ആദ്യ തരംഗത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്ന സമയത്തു, ആദ്യം റിലീസ് ആയ വലിയ മലയാള ചിത്രം മമ്മൂട്ടി നായകനായ പ്രീസ്റ്റ് ആയിരുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയവും നേടിയിരുന്നു. താരതമ്യേന കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഒരുപാട് ദിവസങ്ങൾ എടുക്കാതെ തന്നെ നിർമ്മാതാവിന് നേട്ടം സമ്മാനിച്ച ചിത്രമാണ്. ഏതായാലും വീണ്ടും തീയേറ്റർ തുറക്കുമ്പോൾ മമ്മൂട്ടിയുടെ മകന്റെ ചിത്രം തന്നെ എത്തുന്നത് വലിയ രീതിയിലാണ് മമ്മൂട്ടി- ദുല്‍ഖർ സൽമാൻ ആരാധകർ ആഘോഷിക്കുന്നത്. ഈ യാദൃശ്ചികത തീയേറ്റർ സംഘടന നടത്തിയ പ്രസ് മീറ്റിൽ അവർ എടുത്തു പറയുന്ന വീഡിയോയും ഇപ്പോൾ വൈറലാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.