മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ പോസ്റ്റർ ഡിസൈനർ ആണ് ഗായത്രി അശോക്. എൺപതുകളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ ഒട്ടേറെ വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം പോസ്റ്റർ ഡിസൈൻ ചെയ്തു. അദ്ദേഹം ഡിസൈൻ ചെയ്ത ഒട്ടേറെ പോസ്റ്ററുകൾ കാലമിത്ര കഴിഞ്ഞും സിനിമാ പ്രേമികളുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. ടെക്‌നോളജി ഇത്രയധികം വികസിച്ചിട്ടും പണ്ട് ഗായത്രി അശോക് ഡിസൈൻ ചെയ്ത പോസ്റ്ററുകൾ പുലർത്തിയിരുന്ന ഒറിജിനാലിറ്റി ഇന്നും പലർക്കും ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. മോഹൻലാൽ നായകനായ ദൗത്യം എന്ന ചിത്രം രചിച്ച ആൾ കൂടിയാണ് ഗായത്രി അശോകൻ. മലയാള സിനിമയിലെ ഒട്ടേറെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായിട്ടുള്ള ഈ പ്രതിഭ ഇപ്പോൾ ഒരു വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുകയാണ്.
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഒരു സി ബി ഐ ഡയറി കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലൂടെ ആണ് ഗായത്രി അശോക് തിരിച്ചെത്തുന്നത്. ഈ ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം സംവിധായകൻ കെ മധുവും രചയിതാവ് എസ് എൻ സ്വാമിയും തിരിച്ചു വരികയാണ്. ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിൽ അതിനൂതനമായ ചില അന്വേഷണ രീതികൾ ആണ് സേതുരാമയ്യർ എന്ന മമ്മൂട്ടി കഥാപാത്രം സ്വീകരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന ഒരു കൊലപാതക രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നും അങ്ങനെ നടക്കുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ ആണ് സേതുരാമയ്യരും സംഘവും എത്തുന്നത് എന്നും സൂചനയുണ്ട്.
സ്വർഗ്ഗ ചിത്ര എന്ന തന്റെ ബാനറും ആയി സ്വർഗ്ഗ ചിത്ര അപ്പച്ചൻ എന്ന പ്രമുഖ നിർമ്മാതാവും ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇതിന്റെ ടൈറ്റിൽ ലോഞ്ച് ഉടൻ ഉണ്ടാകും എന്നാണ് ഗായത്രി അശോക് അറിയിച്ചിരിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ, കാലാപാനി, ദേവരാഗം, താഴ്‌വാരം, ഒന്ന് മുതൽ പൂജ്യം വരെ എന്നീ ചിത്രങ്ങൾക്ക് ഗായത്രി അശോക് ഒരുക്കിയ പോസ്റ്ററുകൾ മലയാളത്തിലെ ക്ലാസിക് പോസ്റ്റ്റേഴ്സിന്റെ ഇടയിൽ സ്ഥാനം പിടിച്ചവയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.