കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു. ഡിസംബർ പതിനാറിന് ലോഞ്ച് ചെയ്ത ഈ ചിത്രം പൂജാ ചടങ്ങുകളോടെ ഇന്നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ഷെയർ ചെയ്തുകൊണ്ട് മോഹൻലാൽ തന്നെയാണ് താൻ റാമിൽ ജോയിൻ ചെയ്ത വിവരം ഏവരെയും അറിയിച്ചത്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്. തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബോളിവുഡ് താരം ആദിൽ ഹുസ്സൈൻ, ഇന്ദ്രജിത് സുകുമാരൻ, സായി കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിൽ ഉണ്ട്. ഒന്നിലധികം രാജ്യങ്ങളിൽ ആയി ചിത്രീകരിക്കാൻ പോകുന്ന ഈ സിനിമ ഈ വർഷം ഓണം അല്ലെങ്കിൽ പൂജ റിലീസ് ആയി എത്തിക്കാൻ ആണ് പ്ലാൻ. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിതരണം ചെയ്യുന്നത് ആശീർവാദ് സിനിമാസ് ആണ്. ലണ്ടൻ, കൊളംബോ, കെയ്റോ, ഡൽഹി, ധനുഷ്‌കോടി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഈ ചിത്രത്തിന് ഷൂട്ട് ഉണ്ട്. നൂറു ദിവസത്തെ ഒറ്റ ഷെഡ്യൂൾ ആയി റാം തീർക്കാൻ ആണ് പ്ലാൻ എന്ന് ജീത്തു ജോസഫ് പറയുന്നു. ഇതൊരു റിയലിസ്റ്റിക് ടച്ചുള്ള മാസ്സ് ആക്ഷൻ ത്രില്ലർ ആണെന്നാണ് ജീത്തു ജോസഫ് അറിയിച്ചത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.