മലയാള സിനിമയിലെ ഇതിഹാസ തുല്യ ആയിരുന്ന നടി കെപിഎസി ലളിത അന്തരിച്ചു. മരിക്കുമ്പോൾ 74 വയസായിരുന്നു ലളിത ചേച്ചിയുടെ പ്രായം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഈ മഹാനടി. മകന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത എന്ന നടി, തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1978-ൽ ആണ് ചലച്ചിത്ര സംവിധായകൻ ഭരതനെ ലളിത വിവാഹം കഴിച്ചത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ലളിത ചേച്ചി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടി ആയാണ് വിലയിരുത്തപ്പെടുന്നത്.
ലളിത- ഭരതൻ ദമ്പതികളുടെ മകൻ സിദ്ധാർഥ് ഭരതൻ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് കെപിഎസി ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ എന്നിവരാണ്. ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ച ലളിത, 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ലളിത അഭിനയിച്ച ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ ഏറ്റവും പ്രശസ്ത നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേരുകയും, പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേർക്കുകയും ചെയ്തു. ലളിത ചേച്ചിയുടെ ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കാരമാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവം ആണ് ലളിത ചേച്ചി അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.