നടൻ വിനായകൻ അറസ്റ്റിൽ.
പ്രശസ്ത മലയാള സിനിമാ താരം വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് സ്വന്തം ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചിരുന്നു. അതിനു ശേഷമാണു അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നു എന്നും, മദ്യ ലഹരിയിൽ അദ്ദേഹം ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് അറസ്റ്റിലേക്ക് എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിനായകൻ സ്റ്റേഷനിൽ വെച്ച് പുക വലിക്കുകയും എസ് ഐയോട് അസഭ്യം പറയുകയും ചെയ്തെന്നും പോലീസ് പറയുന്നു.
ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്ന പേരിലാണ് ഇപ്പോൾ വിനായകന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനു ശേഷം വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ആദ്യം പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിനായകൻ വിളിച്ചു വരുത്തിയതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.