ഒട്ടേറെ മലയാള ചിത്രങ്ങളിലെ രസകരമായ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ വിജിലേഷ് വിവാഹിതനാവുകയാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഈ വിവരം ഏവരെയും അറിയിച്ചത്. ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് സൂചിപ്പിച്ചു കുറച്ചു നാൾ മുന്നേ വിജിലേഷ് ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അതിൽ വിജിലേഷ് കുറിച്ചത് ഇങ്ങനെ, ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ. അതിനു ശേഷം കഴിഞ്ഞ ദിവസം താൻ കല്യാണം കഴിക്കാൻ പോകുന്ന വിവരമറിയിച്ചുകൊണ്ട്, തന്റെ ഭാവി വധുവിനൊപ്പമുള്ള ഒരു ചിത്രവും വിജിലേഷ് തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കു വെച്ചു.
കല്ല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ. കൂടെ ഉണ്ടാവണം, എന്നാണ് ഫോട്ടോ പങ്കു വെച്ചു കൊണ്ട് വിജിലേഷ് ഫേസ്ബുക്കിൽ കുറിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് എന്ന പെൺകുട്ടിയെയാണ് വിജിലേഷ് കല്യാണം കഴിക്കാൻ പോകുന്നത്. ബിഎഡ് ബിരുദധാരിയാണ് സ്വാതി എന്നും മാട്രിമോണിയിലൂടെയാണ് ആലോചന വന്നതെന്നും വിജിലേഷ് പറയുന്നു. മാത്രമല്ല, സിനിമകള് ഇഷ്ടമായതിനാല് തന്നെ കലാപ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനമായി സ്വാതി കൂടെയുണ്ടാകുമെന്നു കരുതുന്നു എന്നും അദ്ദേഹം പറയുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ വിജിലേഷ്, ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി. അമൽ നീരദിന്റെ വരത്തൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം വിജിലേഷിന് വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് വിജിലേഷ് ആ ചിത്രത്തിൽ അവതരിപ്പിച്ചു കയ്യടി നേടിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.