[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..!

പ്രശസ്ത തെന്നിന്ത്യൻ നടി അമല പോളിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അമല പോൾ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്ന അമല പോൾ, ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് എഴുതിയിരിക്കുന്നത് തന്റെയുള്ളിൽ ഉറങ്ങി കിടക്കുന്ന, മറവിയിലേക്കു പോയ ആ കുട്ടിക്ക് എഴുതുന്ന സ്നേഹക്കുറിപ്പ് എന്നാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും വസ്ത്രാലങ്കാരകയുമായ സോണിയ സാന്റിയാവോ ആണ് അമല പോളിനെ ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. അതുപോലെ വൈഷ്ണവ് ബി എസ് എന്ന ഫ്രീലാൻസ് എഡിറ്ററും ഛായാഗ്രാഹകനുമായ വ്യക്തിയാണ് അമല പോളിന്റെ ഈ പുതിയ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ ഉള്ള ഓൾഡ് ഹാർബർ ഹോട്ടലിൽ വെച്ചാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത് എന്നും അമല പോൾ കുറിച്ചിട്ടുണ്ട്.

സംവിധായകൻ എ എൽ വിജയുമായുള്ള ആദ്യ വിവാഹത്തിൽ നിന്ന് മോചനം നേടിയ ശേഷം കുറച്ചു നാൾ മുൻപാണ് അമല പോൾ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചത്. ഈ കഴിഞ്ഞ മാർച്ചിൽ സംഗീതജ്ഞനും ബിസിനസ്സ്‌കാരനുമായ ഭാവിന്ദർ സിങ്ങിനെയാണ് അമല പോൾ വിവാഹം ചെയ്തത്. പതിനൊന്നു വർഷം മുൻപ് നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അമല പോൾ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി. മോഹൻലാൽ, വിജയ്, ഫഹദ് ഫാസിൽ, ധനുഷ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള അമലയുടെ അവസാനത്തെ റിലീസ് ആടെയ് എന്ന ചിത്രമായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നാലോളം ചിത്രങ്ങൾ ആണ് അമല പോൾ അഭിനയിച്ചു ഇനി റീലീസ് ചെയ്യാനുള്ളത്.

ഫോട്ടോ കടപ്പാട്: Vyshnav Bs

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.