മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായിരുന്ന കൊച്ചു പ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ 68 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ഏഴു നിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ജനിച്ച കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് സജീവമായത്. അതിനു ശേഷം ഗായത്രി തീയേറ്റേഴ്സ്, സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ അദ്ദേഹത്തിന് വലിയ പ്രശംസയും ഒട്ടേറെ ആരാധകരെയും നേടിക്കൊടുത്ത നാടകങ്ങളാണ്.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം, 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ, അദ്ദേഹത്തിനൊപ്പം തന്നെ എട്ടു സിനിമകൾ ആണ് ചെയ്തത്. സത്യൻ അന്തിക്കാടിന്റെ ഇരട്ട കുട്ടികളുടെ അച്ഛനിലും ശ്രദ്ധേയമായ ഒരു വേഷമാണ് കൊച്ചു പ്രേമൻ അവതരിപ്പിച്ചത്. മോഹൻലാൽ നായകനായ, 1997-ൽ റിലീസായ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച കൊച്ചു പ്രേമന്റെ കരിയറിൽ പിന്നീട് വന്ന നിർണ്ണായക ചിത്രങ്ങളാണ് 2003-ൽ റിലീസായ ജയരാജ്- ദിലീപ് ടീമിന്റെ തിളക്കം, രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്നിവ. 250 ഓളം മലയാള ചിത്രങ്ങളിൽ വേഷമിട്ട കൊച്ചു പ്രേമൻ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമായിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.