മലയാളം, തമിഴ് സിനിമാ താരങ്ങളുടെ ഷൂട്ടിംഗ് സെറ്റിലേയും മറ്റു പരിപാടികളിലേയും അംഗ രക്ഷകനായി ഇരുപപതിലധികം വർഷമായി ജോലി ചെയ്തിരുന്ന മാറാനെല്ലൂർ ദാസ് അന്തരിച്ചു. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ എന്നിവരുടെ സിനിമാ സെറ്റുകളിലും ചാനൽ ഷോകളിലും അടക്കം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ദാസ് മലയാളത്തിലെ സൂപ്പർ താരങ്ങളുടെയടക്കം പ്രീയപ്പെട്ട സഹപ്രവർത്തകനായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് ദാസ് സൂക്ഷിച്ചിരുന്നത്. കുറച്ചു ദിവസം മുൻപാണ് മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഷൂട്ടിംഗ് സെറ്റുകളിലും പൊതു പരിപാടികളിലും എത്രത്തോളം ആളുകളെ സുരക്ഷക്ക് നിയമിക്കേണ്ടി വരുമെന്ന് ദാസ് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായതു. ആ വീഡിയോ പ്രചരിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ദാസ് ഏവരെയും വിട്ടു പോയി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ആഷിക് അബു, റിമ കല്ലിങ്കൽ, പാർവതി, ഐശ്വര്യ ലക്ഷ്മി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, സണ്ണി വെയ്ൻ, ജോജു ജോർജ്, അജു വർഗീസ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ദാസിന് ആദരാഞ്ജലികളർപ്പിച്ചു മുന്നോട്ടു വന്നു.
മലയാള സിനിമയിൽ ആദ്യമായി സെക്യൂരിറ്റി സംഘം എന്ന ആശയത്തിന് തുടക്കമിട്ട ദാസ്, ശ്രദ്ധ എന്ന മോഹൻലാൽ- ഐ വി ശശി ചിത്രത്തിലൂടെ 21 വർഷം മുൻപാണ് മലയാള സിനിമയിൽ സജീവമാകുന്നത്. സ്വന്തമായി സെക്യൂരിറ്റി ടീമുള്ള ദാസിന്റെ കൂടെ ഇരുപത്തിയഞ്ചു പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന ദാസ് കഴിഞ്ഞ കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. തിരുവനന്തപുരത്തു വെച്ചാണ് ഇന്നദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകൾ നടക്കുക. ഏതായാലും മലയാള സിനിമാ ലോകത്തിനു ഒരു വലിയ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നു തന്നെയാണ് ദാസിന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് ഓരോ സിനിമാ പ്രവർത്തകനും പറയുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.