ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിത്യ മേനോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ഭാഗമായി ഏറെ പ്രശംസ നേടിയ നടിയാണ് നിത്യ മേനോൻ. ഈ അടുത്തിടെ റിലീസ് ചെയ്ത ബ്രീത് ഇൻറ്റു ദി ഷാഡോസിലൂടെ വെബ് സീരീസിലും അരങ്ങേറ്റം കുറിച്ചു ഈ നടി. സെവൻ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രത്തിലൂടെ പതിനാലു വർഷം മുൻപ് അരങ്ങേറ്റം കുറിച്ച നിത്യ മേനോൻ പിന്നീട് മോഹൻലാൽ നായകനായ ആകാശ ഗോപുരം എന്ന നിരൂപക പ്രശംസ നേടിയെടുത്ത ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. അതിനു ശേഷം മണി രത്‌നം ചിത്രമുൾപ്പെടെ ഒട്ടേറെ വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളുടേയും അതുപോലെ ബോളിവുഡ് ചിത്രങ്ങളുടേയും ഭാഗമായ നിത്യ മേനോൻ ഇനി തിരക്കഥാ രചനയും ചെയ്യാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സംഗീതത്തിലും എഴുത്തിലും താല്പര്യമുള്ള നിത്യ, സ്വന്തമായി ഒരു മ്യൂസിക് ആൽബം പുറത്തിറക്കാനും അതുപോലെ തിരക്കഥ രചിക്കാനുമുള്ള ശ്രമത്തിലാണ് എന്നുമാണ് വാർത്തകൾ പറയുന്നത്.
തിരക്കഥ രചിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള സമയം ലഭിക്കാത്തതാണ് പ്രശ്നമെന്നും കുറച്ചു നാൾ മുൻപേ ഒരഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞിരുന്നു. ഏതായാലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു മൂന്നു മാസത്തോളമായി സിനിമാ മേഖല നിശ്ചലമായതോടെ നിത്യ ആഗ്രഹിച്ച സമയം ലഭിക്കുകയും ചെയ്തു. സ്വന്തമായി ഒരു സംഗീത ആൽബം നിർമ്മിക്കാനും നിത്യക്ക് പ്ലാൻ ഉണ്ട്. ഏതായാലും ഒരു നിശ്ചിത സമയത്തിനുള്ളിൽ തിരക്കഥ എഴുതി പൂർത്തിയാക്കണം എന്നുള്ള വാശിയൊന്നും തനിക്കില്ല എന്നും നിത്യ മേനോൻ സൂചിപ്പിക്കുന്നുണ്ട്. അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന തിരക്കഥകളിൽ എപ്പോഴും വ്യത്യസ്തത ശ്രദ്ധിക്കുന്ന നിത്യ മേനോൻ, ആദ്യമായി എഴുതാൻ പോകുന്ന തിരക്കഥ എത്രമാത്രം വ്യത്യസ്തമായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.