[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വലിയ സ്റ്റേജ് ഷോകളിൽ ഒന്നും തന്നെ വിളിക്കാറില്ല; നിറത്തിന്റെ പേരിൽ വിവേചനങ്ങൾ നേരിടുന്നതായി സയനോര..!

മലയാളത്തിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. മലയാളത്തിലും തമിഴിലും പാടിയിട്ടുള്ള സയനോര കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഒട്ടേറെ സംഗീത ആൽബങ്ങളിലൂടെയും ഈ ഗായിക സംഗീത പ്രേമികൾക്കിടയിൽ പോപ്പുലറാണ്. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ തനിക്കെതിരെ വിവേചനം നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സയനോര ഫിലിപ്. നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ പല രീതിയിൽ കുട്ടിക്കാലം മുതലേ താൻ അനുഭവിച്ചിട്ടുണ്ട് എന്നും സയനോര പറയുന്നു. നിറത്തിന്റെ പേരിൽ സ്‌കൂളിൽ പഠിക്കുമ്പോൾ വരെ അനുഭവിച്ച മാറ്റിനിർത്തലുകളെ പറ്റി സയനോര തുറന്നു പറയുന്നു. നിറം കറുപ്പായതിന്റെ പേരിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേര് വിവേചനം നേരിടുന്നുണ്ട് എന്നും, കറുപ്പ് നിറത്തെ കളിയാക്കിയും മാറ്റിനിർത്തിയുമൊക്കെ മുൻപോട്ടു പോകാനുള്ള ഒരു മനോഭാവം നമ്മുടെ സമൂഹം ഇന്നും കാണിക്കുന്നു എന്നും സയനോര പറയുന്നു.

സിനിമയിൽ വന്നതിനു ശേഷം, പ്രശസ്തയായതിനു ശേഷവും താനത് നേരിട്ടിട്ടുണ്ട് എന്നും സയനോര പറയുന്നുണ്ട്. വലിയ വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല എന്നും രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും അവർ മാറ്റിനിർത്തപ്പെടുന്നു എന്നും സയനോര പറയുന്നു. നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മൾ മാറ്റേണ്ട സമയമായെന്നും അവർ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര വിശദീകരിക്കുന്നുണ്ട്. പതിനാറു വർഷം മുൻപ് വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ ഒരു ഗാനമാലപിച്ചാണ് സയനോര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.