പ്രശസ്ത നടി പാർവതി സംവിധാന രംഗത്തേക്ക് കൂടി എത്തുകയാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മാധ്യമ അഭിമുഖത്തിൽ ആണ് സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. അഭിനയിക്കുന്നതിന് ഒപ്പം തന്നെ കഥ പ്രേക്ഷകരോട് പറയാനും തനിക്ക് താൽപ്പര്യം ഉണ്ടെന്ന് ആണ്
പാർവതി പറയുന്നത്. എന്നാൽ തന്റെ ചിത്രം എന്നു സംഭവിക്കും എന്നൊരു പ്രഖ്യാപനം ഇപ്പോൾ നടത്താൻ പറ്റില്ല എന്നാണ് പാർവതി പറയുന്നത്. അത് ചിലപ്പോൾ വളരെ വേഗം ഉണ്ടാകാം, ചിലപ്പോൾ അടുത്ത വർഷമോ അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞോ ആവാം എന്നും പാർവ്വതി പറയുന്നു. എന്തായാലും തന്റെ വലിയൊരു സ്വപ്നം ആണ് സംവിധായിക ആവുക എന്നതെന്നു പാർവതി സൂചിപ്പിക്കുന്നു.
നവാഗതനായ മനു സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ആണ് പാർവതിയുടെ അടുത്ത റിലീസ്. ഈ മാസം ഇരുപതിയാറിന് ഉയരെ കേരളത്തിലെ തീയേറ്ററുകളിൽ എത്തും. പാർവ്വതിയെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച നടി എന്നതിലുപരി മലയാള സിനിമയിലെ വനിതാ സംഘടന ആയ ഡബ്ള്യു സി സി യുടെ സജീവ പ്രവർത്തക എന്ന നിലയിലും വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വനിത എന്ന നിലയിലും ശ്രദ്ധേയയാണ്
പാർവതി. ഏതായാലും സംവിധായിക എന്ന നിലയിലും മികവ് പുലർത്താൻ പാർവതിക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.