പ്രശസ്ത മലയാള നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് അറുപത്തെട്ടുകാരനായ ക്യാപ്റ്റൻ രാജു അന്തരിച്ചത്. സംസ്കാരം പിന്നീട് നടത്തുമെന്ന് ആണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ്. സഹ നടൻ ആയും, വില്ലൻ ആയും, കൊമേഡിയൻ ആയുമെല്ലാം വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കുറച്ചു നാൾ മുൻപേ മകനും ഭാര്യയുമൊത്തു കൊച്ചിയിൽ നിന്ന് ന്യൂ യോർക്കിലേക്കുള്ള യാത്രക്കിടെ അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാവുകയും അതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കുകയും ആയിരുന്നു. 21 വർഷം മുൻപ് ഇതാ ഒരു സ്നേഹ ഗാഥാ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറിയിരുന്നു. അഭിനേതാവായി ഉള്ള അദ്ദേത്തിന്റെ അരങ്ങേറ്റം 1981 ഇൽ റിലീസ് ചെയ്ത രക്തം എന്ന ചിത്രത്തിലൂടെ ആയിരുന്നു. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, .യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, എന്നീ ചിത്രങ്ങളും ക്യാപ്റ്റൻ രാജുവിന്റെ മികച്ച പ്രകടനം നമ്മുക്ക് കാണിച്ചു തരുന്ന സിനിമകൾ ആണ്. മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.