തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന മുപ്പത്തിയൊന്പതാമത്തെ ചിത്രം സംവിധാനം ചെയ്യാൻ സംവിധായകൻ സിരുതൈ ശിവ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൂര്യ 39 എന്നു താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഇപ്പോഴത്തെ തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ ഒരാളായ പൂജ ഹെഗ്‌ഡെയാണ്. ദളപതി വിജയ്‌യുടെ നായികയായി ബീസ്റ്റ് എന്ന ചിത്രത്തിൽ അഭിനയിച്ച പൂജ ഹെഗ്‌ഡെ, അല്ലു അർജുൻ, പ്രഭാസ് ഉൾപ്പെടെയുള്ള തെലുങ്കിലെ സൂപ്പർ നായകന്മാരുടെ ജോഡിയായും അഭിനയിച്ചു കഴിഞ്ഞു. ആദ്യമായാണ് സൂര്യക്കൊപ്പം ഒരു ചിത്രത്തിൽ പൂജ ഹെഗ്‌ഡെ അഭിനയിക്കാൻ പോകുന്നത്. ഈ വരുന്ന സൂര്യ- ശിവ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നാണ് സൂചന. രജനികാന്ത് നായകനായ അണ്ണാത്തെ ആണ് ശിവ സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം.
കാർത്തി നായകനായ സിരുതൈ, അജിത് നായകനായ വിശ്വാസം, വേതാളം, വിവേകം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ശിവയാണ്. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. സൂര്യ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. അതിനു ശേഷം വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ എന്ന ചിത്രമാണ് സൂര്യ ചെയ്യുക. ആ ചിത്രത്തിനായി ജെല്ലികെട്ട് വിദഗ്ധർ, കാളകൾ എന്നിവർക്കൊപ്പമുള്ള പരിശീലനവും സൂര്യ ആരംഭിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന വിക്രം 3, സുധ കൊങ്ങര ഒരുക്കാൻ പോകുന്ന ചിത്രം, ജയ് ഭീം സംവിധായകന്റെ പുതിയ ചിത്രം എന്നിവയും സൂര്യ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സൂററായ് പോട്രൂ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിലും സൂര്യ എത്തുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.