മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത, അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവൻ ഈ വരുന്ന സെപ്റ്റംബർ മാസം മുപ്പതിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ സെപ്റ്റംബറിൽ എത്തുന്നത്. അതിനു മുന്നോടിയായി ഇതിന്റെ ആദ്യ ടീസർ ഉടൻ റിലീസ് ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. വരുന്ന ആഴ്ച പൊന്നിയിൻ സെൽവൻ അപ്‌ഡേറ്റ് വരുമെന്നറിയിക്കുന്ന വീഡിയോ ചിത്രത്തിൽ പ്രവർത്തിച്ചവർ പങ്കുവെച്ചിട്ടുണ്ട്. അഞ്ഞൂറ് കോടി മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ 125 കോടി രൂപയ്ക്കാണ് നേടിയതെന്ന് വാർത്തകൾ വന്നിരുന്നു.
കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഇതിനെ അടിസ്ഥാമാക്കി, സംവിധായകൻ മണി ര്തനത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും അഭിനയിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവി വർമ്മൻ, ഇത് എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.