ഈ വരുന്ന വെള്ളിയാഴ്ച ഡോക്ടർ കെ അമ്പാടി തിരക്കഥ ഒരുക്കി ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ എന്ന ചിത്രം പ്രദർശനം ആരംഭിക്കുകയാണ്. ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ മാസ്സ് എന്റെർറ്റൈനെറിൽ യുവ താരം സണ്ണി വെയ്ൻ ആണ് നായകൻ. സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം അഞ്ചു കോടിക്ക് മുകളിൽ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസും ആയിരിക്കും ഈ ചിത്രം . ഇളയ ദളപതി വിജയുടെ കടുത്ത ആരാധകൻ ആയി സണ്ണി വെയ്ൻ അഭിനയിക്കുന്ന ഈ ചിത്രം ഒരു പറ്റം വിജയ് ആരാധകരുടെ കഥ ആണ് പറയുന്നത് .
ഈ ചിത്രത്തിലെ പോസ്റ്ററുകളും വിജയ് സ്പെഷ്യൽ സോങ് ടീസറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ഇതാ പോക്കിരി സൈമൺ എന്ന ചിത്രത്തിന് പിന്തുണയുമായി സാക്ഷാൽ ഇളയ തലപതിയുടെ പിതാവും രംഗത്ത് വന്നിരിക്കുന്നു.
വിജയുടെ പിതാവ് പോക്കിരി സൈമൺ എന്ന ചിത്രത്തിലെ പോസ്റ്ററും കയ്യിൽ ഏന്തി നിൽക്കുന്ന ഫോട്ടോയും ആശംസകൾ നേരുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ യുവ താരം ദുൽകർ സൽമാനും പോക്കിരി സൈമണിന് ആശംസ അറിയിച്ചു രംഗത്ത് വന്നിരുന്നു.
പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ ശരത്കുമാർ, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നേരത്തെ പ്രയാഗയും ശരത് കുമാറും സണ്ണി വെയ്‌നും വിജയ് കഥാപാത്രങ്ങളെ അനുകരിച്ചു നിൽക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.