യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ഇതിൻെറ മൂന്നാം ഷെഡ്യൂളിനായി ജോർദാനിൽ എത്തിയ ഷൂട്ടിംഗ് സംഘം കുറച്ചു ദിവസത്തെ ഷൂട്ടിനു ശേഷം കോവിഡ് 19 ഭീഷണിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരടക്കമുള്ളവർ ഇന്ത്യയിലേക്ക് തിരിച്ചു വരാനാവാതെ ജോർദാനിൽ കഴിയുകയാണിപ്പോൾ. എന്നാൽ ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഈസ്റ്റർ പ്രമാണിച്ചു ഇതിന്റെ അണിയറ പ്രവർത്തകർ, ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ അനൂപ് ചാക്കോയെ യേശു ക്രിസ്തുവിന്റെ രൂപത്തിലൊരുക്കിയെടുത്ത ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.
സംസ്ഥാന അവാർഡ് ജേതാക്കളായ മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യർ കലാസംവിധായകൻ പ്രശാന്ത് മാധവ് എന്നിവർ ചേർന്നാണ് അനൂപിനെ യേശു ക്രിസ്തുവിന്റെ രൂപത്തിലാക്കി മാറ്റി ആ ഫോട്ടോഷൂട്ട് നടത്തിയത്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ 28 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ആട് ജീവിതം. മോഹൻലാൽ- സംഗീത് ശിവൻ ചിത്രം യോദ്ധ ആണ് എ ആർ റഹ്മാൻ മലയാളത്തിൽ ഇതിനു മുൻപ് സംഗീതമൊരുക്കിയ ഏക ചിത്രം. കെ ജി എ ഫിലിമ്സിന്റെ ബാനറിൽ കെ ജി എബ്രഹാമാണ് ആട് ജീവിതം നിർമ്മിക്കുന്നത്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.