പ്രശസ്ത സിനിമ താരവും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ ഒരച്ഛൻ ആയിട്ട് മൂന്നു മാസം കഴിയുന്നതേ ഉള്ളു. അച്ഛനായതിന്റെ സന്തോഷം പങ്കു വെച് വിനീത് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. താരങ്ങൾ അച്ഛന്മാർ ആവുമ്പോൾ അവരുടെ കുട്ടികളുടെ ഫോട്ടോ കാണാൻ ആയി ആരാധകരും സിനിമ പ്രേമികളും എപ്പോഴും കാത്തിരിക്കുക പതിവാണ്. അവസാനം അവർ തങ്ങളുടെ കുട്ടിയുടെ ഫോട്ടോ ആരാധകർക്കായി ആദ്യമായി പങ്കു വെക്കുമ്പോൾ തന്നെ അത് സോഷ്യൽ മീഡിയ മുഴുവൻ പടർന്നു പിടിക്കുകയും ചെയ്യും. നിവിൻ പോളിയുടെയും പ്രിത്വി രാജിന്റെയും ദുൽകർ സൽമാനെയും അജു വർഗീസിന്റെയും ഒക്കെ കുട്ടികളുടെ ഫോട്ടോ ഇത്തരത്തിൽ വൈറൽ ആവുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ഇപ്പോൾ ഊഴം വിനീത് ശ്രീനിവാസന്റെ മകന്റേതാണ്. മകനോടൊപ്പമുള്ള വിനീതിന്റെ ഫോട്ടോക്കൊപ്പം വിനീത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ശ്രദ്ധേയമാവുകയാണ്.
വിനീതിന്റെ കുറിപ്പ് ഇങ്ങനെയാണ് പോകുന്നത്, “ഏഴു മണിയായി..ഞാൻ വിമാന താവളത്തിൽ എത്താൻ ഇപ്പോഴേ വൈകിയിരിക്കുന്നു.ടാക്സി എന്നെ കാത്തു നിൽക്കുന്നു. അവന്റെ കുഞ്ഞു കൈകൾ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു. പിന്നെ എങ്ങിനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാൻ സാധിക്കുക. ചിത്രമെടുത്തത് ദിവ്യ വിനീത്. ഞങ്ങൾ അവനു പേരിട്ടു, വിഹാൻ ദിവ്യ വിനീത്”
വിഹാനെ എടുത്തു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ ഇട്ടതു. വിനീതിന്റെ കുറിപ്പിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുടെ മഴയാണ്. അമ്മയുടെയും പേര് മകന്റെ ഒപ്പം ചേർത്തതിന് ഒരുപാട് ആളുകൾ വിനീതിനെ അഭിനന്ദിക്കുന്നു. ജൂണിൽ ആണ് വിനീത് അച്ഛൻ ആയതു.
വിനീത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ആന അലറലോടലറൽ എന്ന ചിത്രത്തിലാണ്. അനു സിതാര നായികാ ആവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിലീപ് മേനോൻ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.