അഞ്ചു വർഷം മുൻപ് നവാഗതരായ റോജിൻ തോമസ്- ഷാനിൽ മുഹമ്മദ് എന്നിവർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫിലിപ്സ് ആൻഡ് മങ്കി പെൻ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ജയസൂര്യ- മാസ്റ്റർ സനൂപ് എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം ഒരു സർപ്രൈസ് വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. ഇപ്പോഴിതാ മങ്കി പെൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കാൻ പോകുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് റോജിൻ തോമസും ഇതിൽ നായകനായി എത്തുന്നത് ജയസൂര്യയും ആണ്. ആട് 2 നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൌസ് ഒരുക്കുന്ന ചിത്രമാകും ഇത്.
നിർമ്മാതാവ് വിജയ് ബാബു തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. ചിത്രത്തിൽ ഒരു വലിയ സർപ്രൈസും ഉണ്ടാകും എന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നുമാണ് വിജയ് ബാബു തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് സംഗീതം ഒരുക്കി ശ്രദ്ധ നേടിയ രാഹുൽ സുബ്രമണ്യം തന്നെ ആയിരിക്കും ഈ പുതിയ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. ജയസൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് രഞ്ജിത് ശങ്കർ ഒരുക്കുന്ന പ്രേതം 2 എന്ന ചിത്രത്തിൽ ആണ്. മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതിന്റെ സംവിധായകരായ ഷാനിൽ മുഹമ്മദും റോജിൻ തോമസും വേർപിരിഞ്ഞിരുന്നു. റോജിൻ തോമസ് പിന്നീട് മഞ്ജു വാര്യരെ വെച്ച് ജോ ആൻഡ് ദി ബോയ് എന്ന ചിത്രം ഒരുക്കിയപ്പപ്പോൾ ഷാനിൽ മുഹമ്മദ് ആസിഫ് അലി- ഉണ്ണി മുകുന്ദൻ ടീമിനെ വെച്ചു അവരുടെ രാവുകൾ എന്ന ചിത്രവുമൊരുക്കി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.