സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. ഈ വരുന്ന ജനുവരി പത്തിന് പൊങ്കൽ റിലീസ് ആയി ഈ മാസ്സ് ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ പേട്ട മ്യൂസിക് ആൽബം ദേശീയ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് മ്യൂസിക് ആൽബം എന്ന റെക്കോർഡ് കൂടി നേടിയെടുത്തിരിക്കുകയാണ്. ഇതിലെ എല്ലാ ഗാനങ്ങളും ദേശീയ തലത്തിൽ വരെ കിടിലൻ പ്രതികരണമാണ് നേടിയെടുക്കുന്നത്. ആരാധകരേയും സംഗീത പ്രേമികളെയും ഒരുപോലെ രസിപ്പിക്കുന്ന വ്യത്യസ്തമായ ഗാനങ്ങൾ ആണ് ഈ ആൽബത്തിന്റെ പ്രത്യേകത.
ഇതിനോടകം ഇതിലെ ഗാനങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി വൈറൽ ആയി കഴിഞ്ഞു. ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയതും അനിരുദ്ധ് തന്നെയാണ്. സൂപ്പർ സ്റ്റാറിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും ത്രസിപ്പിക്കുന്ന സാന്നിധ്യമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ഇവർക്കൊപ്പം ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ, ശശികുമാർ എന്നിവരും അഭിനയിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ രചിച്ചതും കാർത്തിക് സുബ്ബരാജ് തന്നെയാണ്. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌നും എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനും ആണ്. ജിത്തു എന്ന കഥാപാത്രം ആയി വിജയ് സേതുപതി നെഗറ്റീവ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സൂപ്പർ സ്റ്റാറിന്റെ ലുക്ക് ഏറെ വൈറൽ ആയി മാറിയിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.