മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്പ് ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത തമിഴ് സംവിധായകൻ റാം രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സാധനയും മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും പ്രീമിയർ ഷോകളിൽ നിന്നും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ആന്റോ ജോസെഫ് ഫിലിം കമ്പനി ആണ്. അഞ്ജലി അമീർ, അഞ്ജലി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഇമോഷണൽ ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലെ നൂറിൽ അധികം സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. സൂര്യ പ്രഥമൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, സാധന എന്നിവരുടെ ഗംഭീര പ്രകടനം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമുദവൻ എന്ന കഥാപാത്രമായി മമ്മൂട്ടിയും അമുദവന്റെ മകൾ പാപ്പാ ആയി സാധനയും എത്തുന്നു. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ സംവിധായകൻ ആണ് റാം. മമ്മൂട്ടി ഈ ചിത്രത്തിൽ പണം വാങ്ങാതെ ആണ് അഭിനയിച്ചത് എന്നും ഒട്ടേറെ അംഗീകാരങ്ങൾ ഈ ചിത്രത്തിലൂടെ അദ്ദേഹത്തെയും സാധനയേയും തേടി എത്തും എന്നുമാണ് ചിത്രം കണ്ട നിരൂപകരും പ്രേക്ഷകരും പറയുന്നത്. ഏതായാലും വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ഈ ചിത്രം ഇന്നെത്തുന്നത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.