[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇതിഹാസത്തിന്റെ അനുഗ്രഹം നേടി പ്രിയാ പ്രകാശ്‌ വാര്യർ; മോഹൻലാലിനെ കണ്ട അനുഭവം പങ്കു വെച്ച് ഒരു അഡാർ ലവ് നായിക..!

റിലീസിങ്ങിന് മുൻപേ തന്നെ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്. ഈ മാസം പതിനാലിന് മലയാളം, തെലുങ്കു ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ്‌ വാര്യർ ഇതിലെ ഒരു ഗാനത്തിലൂടെ ലോക പ്രശസ്തയായിരുന്നു. തെലുങ്കിൽ ഇതിന്റെ ഓഡിയോ ലോഞ്ച്  നടത്തിയത് തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ ആയിരുന്നു. എന്നാൽ ഓഡിയോ ലോഞ്ചിന് ഹൈദരാബാദിൽ എത്തിയ ഒരു അഡാർ ലവ് ടീമിനെ കാത്തിരുന്നത് മറ്റൊരു മഹാഭാഗ്യം ആയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദിൽ ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം മേടിക്കാനും ഉള്ള അവസരം ആണ് അവർക്കു കൈ വന്നത്.

മോഹൻലാലും ഒത്തുമുള്ള ഫോട്ടോ ആണ് പ്രിയ പ്രകാശ് വാര്യർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസം പങ്കു വെച്ചത്. ലാലേട്ടനൊപ്പം നിൽക്കാൻ പറ്റി എന്നത് തന്നെ ഇപ്പോഴും സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല എന്നും അദ്ദേഹത്തിന്റെ കാലു തൊട്ടു അനുഗ്രഹം വാങ്ങാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു എന്നും പ്രിയ പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഉള്ള തന്റെ മുന്നോട്ടുള്ള യാത്രക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ച അനുഗ്രഹം എന്നുമൊരു മുതൽക്കൂട്ടാകും എന്നും ഈ നടി പ്രത്യാശിക്കുന്നു. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിച്ച ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.