[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പുത്തൻ റിലീസുകൾക്കിടയിലും സൂപ്പറായി വിജയും പൗർണ്ണമിയും; ഫാമിലി ഹിറ്റായി മാറി ജിസ് ജോയ്- ആസിഫ് അലി ചിത്രം..!

പുതിയ റിലീസുകൾ എത്തുമ്പോഴും പ്രേക്ഷക മനസ്സിൽ സൂപ്പറായി തന്നെ തുടരുകയാണ് ആസിഫ് അലി- ജിസ് ജോയ് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും. പ്രദർശന വിജയത്തിന്റെ  മൂന്നു ആഴ്ചകൾ പിന്നിട്ട ഈ ചിത്രം നാലാം ആഴ്ചയിലും കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടി ഒരു ഫാമിലി ഹിറ്റ് ആയി മാറി കഴിഞ്ഞു. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും ആദ്യ ദിനം മുതൽ തന്നെ നേടിയെടുത്തിരുന്നു. കേരളത്തിന് പുറത്തു ഗൾഫ് രാജ്യങ്ങളിലും മികച്ച സ്വീകരണം ആണ് ഈ ചിത്രം നേടിയെടുത്തത്. ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം ചിരിയും ചിന്തയും ഒരു സന്ദേശവും നൽകുന്ന ചിത്രമാണെന്ന് പറയാം.

ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന രീതിയിൽ ഒരുക്കിയ വിജയ് സൂപ്പറും പൗർണ്ണമിയും നിർമ്മിച്ചത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. തുടർച്ചയായ രണ്ടാം വിജയമാണ് ഈ ചിത്രത്തിലൂടെ ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട് നേടിയെടുത്തിരിക്കുന്നതു. ആസിഫ് അലിക്കും ഐശ്വര്യ ലക്ഷ്മിക്കും പുറമെ പ്രശസ്ത കലാകാരന്മാരായ സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ദേവൻ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , അജു വർഗീസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളതും. റെനഡിവേ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രിൻസ് ജോര്ജും എഡിറ്റ് ചെയ്തത് രതീഷ് രാജുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.