കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ആദ്യ വനിതാ സംവിധായിക ആയ വിധു വിൻസെന്റ് ഒരുക്കിയ രണ്ടാമത്തെ ചിത്രമായ സ്റ്റാൻഡ് അപ്പ് അടുത്തയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന ഒരു യുവതിയുടെയും അവളുടെ സൗഹൃദ കൂട്ടത്തിന്റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മികച്ച നടിക്കുള്ള കേരളാ സംസ്ഥാന അവാർഡ് നേടിയ നടിമാരായ നിമിഷാ സജയനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത്, വിധു വിന്സന്റിനു സംസ്ഥാന അവാർഡ് നേടിക്കൊടുത്ത മാൻ ഹോൾ എന്ന ആദ്യ ചിത്രം രചിച്ച ഉമേഷ് ഓമനക്കുട്ടൻ തന്നെയാണ്.
ഇപ്പോഴിതാ ഈ ചിത്രം നിർമ്മിച്ച സംവിധായകനും, രചയിതാവും, നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ സ്റ്റാൻഡ് അപ്പ് കണ്ടതിനു ശേഷം പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ ആന്റോ ജോസഫ് ആണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം കണ്ടു കഴിഞ്ഞു പറഞ്ഞ അഭിപ്രായം ഏവരോടും പങ്കു വെച്ചത്. തങ്ങളോട് കഥ പറഞ്ഞതിലും ഗംഭീരമായി തന്നെ വിധു വിൻസെന്റ് ഈ ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും ചിത്രത്തിന്റെ ക്ലൈമാക്സ് കാണുമ്പോൾ പ്രേക്ഷകർ എഴുനേറ്റു നിന്ന് കയ്യടിക്കുകയും ചെയ്യും എന്നാണ് ഉണ്ണികൃഷ്ണൻ തന്നോട് പറഞ്ഞത് എന്ന് ആന്റോ ജോസഫ് പറയുന്നു. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ വെച്ചാണ് ആന്റോ ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സീമ, സജിതാ മഠത്തിൽ, അർജുൻ അശോകൻ, വെങ്കിടേഷ്, രാജേഷ് ശർമ്മ, സുനിൽ സുഗത എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ടോബിൻ ജോസഫും സംഗീതം ഒരുക്കിയത് വർക്കിയും ആണ്. ക്രിസ്റ്റി സെബാസ്റ്റിയൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.