പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയും ആയ പേർളി മാണി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത് സൂപ്പർ താരം മോഹൻലാൽ അവതാരകൻ ആയെത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ്. ബിഗ് ബോസ്സിൽ വെച്ച് നടൻ ശ്രീനിഷും ആയി പ്രണയത്തിൽ ആയ പേർളി പിന്നീട് ശ്രീനിഷിനെ വിവാഹവും കഴിച്ചു. ഏതായാലും ആ വിവാഹത്തോടെ പേർളിയുടെ കരിയറിൽ ഭാഗ്യം വന്നെത്തി എന്നാണ് തോന്നുന്നത്. കാരണം ഇപ്പോൾ പേർളി തന്റെ ആദ്യ ബോളിവുഡ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിൽ ആണ്. അഭിഷേക് ബച്ചൻ നായകനായ ചിത്രത്തിലൂടെ ആണ് പേർളി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷമാണ് പേർളി മാണി ചെയ്യുന്നത് എന്നാണ് സൂചന.
തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ പേർളി തന്നെയാണ് ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പ്രേക്ഷകരുമായി പങ്കു വെച്ചത്. അഭിഷേക് ബച്ചന് ഒപ്പം, രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് ബസു ആണ്. ലൈഫ് ഇൻ എ മെട്രോ, ബർഫി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് അനുരാഗ് ബസു. അടുത്ത വർഷം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഗോവയിൽ വെച്ച് നടക്കുന്ന രണ്ടാം ഷെഡ്യൂളിൽ ആണ് പേർളി ജോയിൻ ചെയ്യുക. ഈ കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു പേർളിയും നടൻ ശ്രീനിഷും ആയുള്ള വിവാഹം കഴിഞ്ഞത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.