ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന ലൈവ് വീഡിയോ കാണാം.
ലഡു വിവാദത്തിനിടെ കാൽനടയായി തിരുപ്പതി ക്ഷേത്രത്തിലെത്തിയ അദ്ദേഹം സനാതന ധർമ്മം സംരക്ഷിക്കുന്നതിനാണ് താൻ മൂന്ന് മണിക്കൂർ നടന്ന് തിരുപ്പതി ക്ഷേത്രത്തിൽ എത്തിയതെന്ന് പ്രസ്താവിക്കുകയുണ്ടായി. ഇത് ഒരു പ്രസാദത്തിന്റെ പ്രശ്നം മാത്രമല്ലെന്നും, പക്ഷെ അതൊരു ട്രിഗറിങ് പോയിന്റായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ക്ഷേത്രത്തെ നിരവധി തവണ അശുദ്ധമാക്കിയെന്നും, ദേശീയതലത്തിൽ ഇതുമായി ബന്ധപ്പെട്ട് സംവാദം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയതാണ് വിവാദത്തിനു കാരണമായത്. ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നു പറഞ്ഞു കൊണ്ട് ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്‌ചാത്തലത്തിലാണ് ഇപ്പോൾ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല് റിലീസ് ചെയ്‌ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്നം ചിത്രം ദളപതിയും റീ…
This website uses cookies.