ബോളിവുഡ് താരം കങ്കണ നായികാ വേഷം ചെയ്ത തൈലവി എന്ന ചിത്രം ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുക്കുന്നത്. കങ്കണയ്ക്ക് ഒപ്പം അരവിന്ദ് സ്വാമിയും അഭിനയിച്ച ഈ ചിത്രത്തിലെ കങ്കണയുടെ പ്രകടനത്തെ അതിഗംഭീരമെന്നാണ് പ്രേക്ഷകർ വാഴ്ത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രം തീയേറ്ററിൽ എത്തിയതിനു പുറമെ, ഇതിൽ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന് എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്. ഈ ചിത്രത്തിന്റെ ആ പോസ്റ്റർ വന്നപ്പോൾ ഇതിലെ കങ്കണയുടെ മേക്കപ്പിനെ കുറിച്ച് വിമർശനങ്ങൾ വന്നിരുന്നു. അതോടു കൂടി, പ്രോസ്തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില് ക്ലിപ്പ് ചെയ്ത് വീര്പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് വെളിപ്പെടുത്തുന്നു. സംവിധായകന് എ.എല് വിജയ് ആണ് അമേരിക്കയിലെത്തി ബാന്സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്തെറ്റിക് മേക്കപ്പിന് ഓര്ഡര് കൊടുത്തത് എന്ന വാർത്തയും പുറത്തു വന്നിരുന്നു.
പക്ഷെ പ്രോസ്തെറ്റിക് മേക്കപ്പ് ഇട്ട കങ്കണയ്ക്ക് വിമർശനം ആണ് ലഭിച്ചത്. 10 കിലോ മേക്കപ്പിട്ടാല് കങ്കണ ജയലളിതയാകില്ല എന്നായിരുന്നു പോസ്റ്റർ വന്നപ്പോൾ ഉണ്ടായ ആദ്യ പ്രതികരണം. പ്രോസ്തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന് സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില് അത് പ്രേക്ഷകർക്ക് അത്ര സ്വീകാര്യമല്ല. കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില് ക്ലിപ്പ് ചെയ്ത് വീര്പ്പിക്കുന്ന രീതിയാണ് പിന്നീട് പട്ടണം റഷീദ് അവലംബിച്ചു വിജയിച്ചത്. ഡോ. അംബേദ്കര് എന്ന ചിത്രത്തില് മേക്കപ്പ് ആര്ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള് കുറച്ചുകൂടി വലുതാകാന് ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചിരുന്നു. മൂന്നു മണിക്കൂര് നീളുന്നതായിരുന്നുഓരോ ദിവസവും തലൈവിയുടെ മേക്കപ്പ് എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് വിശദീകരിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.