പ്രശസ്ത സംവിധായകനായ കണ്ണൻ താമരക്കുളം ഒരുക്കിയ പട്ടാഭിരാമൻ എന്ന ജയറാം ചിത്രം പ്രദർശന വിജയത്തിന്റെ അൻപതു സുവർണ ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചിത്രം ചർച്ച ചെയ്ത പ്രമേയം ഒരുപാട് പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഭക്ഷണത്തിൽ മായം കലർത്തുന്നതിനെതിരെ ഉള്ള ഒരു സന്ദേശം കൂടി നൽകിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ്. പ്രശസ്ത തിരക്കഥാ രചയിതാവായ ദിനേശ് പള്ളത്തു രചന നിർവഹിച്ച ഈ ചിത്രത്തിൽ ജയറാമിനൊപ്പം മിയ, ഷീലു എബ്രഹാം, ജയപ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജോലിയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടർ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള കണ്ണൻ താമരക്കുളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് പട്ടാഭിരാമൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കോമഡിയും റൊമാന്സും ആവേശവും സസ്‌പെൻസും ആക്ഷനും എല്ലാം ഉൾപ്പെടുത്തിയ ഒരു ക്ലീൻ എന്റെർറ്റൈനെർ ആയാണ് പട്ടാഭിരാമൻ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബൈജു സന്തോഷ്, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, പ്രേം കുമാർ, പാർവതി, അനുമോൾ, നന്ദു, കലാഭവൻ പ്രചോദ്, തെസ്നി ഖാൻ, ജയൻ ചേർത്തല, മാധുരി, രമേശ് പിഷാരടി, ജനാർദ്ദനൻ, സുധീർ കരമന, ഷൈജു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.