ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. പതുക്കെ തുടങ്ങി ഇപ്പോൾ ഹൗസ്ഫുൾ ഷോകളുമായാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടരുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ, നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നതും ഡിനോയ് പൗലോസ് തന്നെയാണ്. പത്രോസ് എന്ന അപ്പനായി ജെയിംസ് ഏലിയാ എത്തിയപ്പോൾ മക്കളായ സോണി, ടോണി, ബോണി എന്നിവരായി ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ടിവി പാരമ്പരകളായ, മറിമായം, ഉപ്പും മുളകും എന്നിവകളുടെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് പത്രോസിന്റെ പടപ്പുകൾ.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജിബൂട്ടി എന്ന മലയാള ചിത്രത്തിന്റെ രചന നിർവഹിച്ചതും അദ്ദേഹമാണ്. ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്‌സ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് ജയേഷ് മോഹൻ, എഡിറ്റിംഗ് ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ് എന്നിവരാണ്. ഏതായാലും അപ്പനും മക്കളുമായി ജെയിംസ് ഏലിയാ, ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവർ തകർത്തു അഭിനയിച്ചപ്പോൾ ചിത്രം ഒരു ചിരിവിരുന്നായി മാറി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.