കഴിഞ്ഞ ദിവസം മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകൾ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന വൻ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കി നായകനും ആയി അഭിനയിച്ച ഈ ചിത്രത്തിൽ ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ സംവിധാന സംരംഭം തന്നെ വലിയ ഹിറ്റായി മാറിയ സന്തോഷത്തിലാണ് സംവിധായകൻ അഫ്സൽ അബ്ദുൽ ലത്തീഫ്. എഴുത്തുക്കാരനായും സംവിധായകനായും സീരിയൽ ലോകത്ത് നിരവധി വർഷത്തെ പ്രാഗൽഭ്യം തെളിയിച്ച ആളാണ് അദ്ദേഹം.
തിരക്കഥാകൃത്തായി സിനിമയിൽ തുടക്കം കുറിച്ച അഫ്സൽ ആണ്, എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനായ ‘ജിബൂട്ടി’ എന്ന ചിത്രം രചിച്ചത്. കഴിഞ്ഞ വർഷമാണ് ഈ ചിത്രം എത്തിയത്. മറിമായം, ഉപ്പും മുളകും എന്നീ സൂപ്പർ ഹിറ്റ് കോമഡി ടെലിവിഷൻ പരമ്പരകൾ രചിച്ചതും അഫ്സൽ അബ്ദുൽ ലത്തീഫ് ആണ്. കൊച്ചി-വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ ചിത്രം ആണ് പത്രോസിന്റെ പടപ്പുകൾ. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജയേഷ് മോഹനും എഡിറ്റ് ചെയ്തത് സംഗീത് പ്രതാപും ആണ്. ഒരു ചിരി വിരുന്നു തന്നെ പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് ഈ ചിത്രം പ്രദർശനം തുടരുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.