ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം നിർവ്വഹിച്ച മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടു പുഴ വേലായുധപ്പണിക്കരായി നടൻ സിജു വിൽസൺ എത്തിയ ചിത്രത്തിലെ നായിക കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിച്ചത് കയാദു ലോഹറാണ്. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കഴിവ് തെളിയിച്ച കയാദു ലോഹർ ഇനി നിവിൻ പോളിയുടെ നായികയായെത്തുന്നു. ‘കിളി പോയി’, ‘കോഹിനൂർ’ എന്നീ ചിത്രങ്ങളുടെ സംവിധാനായകൻ വിനയ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ‘താരം’ എന്ന ചിത്രത്തിലാണ് കയാദു ലോഹർ നിവിന്റെ നായികയായെത്തുന്നത്. മലയാളത്തിലെ പ്രശസ്ത സബ്ടൈറ്റിൽ വിദഗ്ദനായ വിവേക് രഞ്ജിത്തിന്റെതാണ് തിരക്കഥ. ആട്ടവും പാട്ടും കോമെഡിയും പ്രണയവുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് ഫൺ ചിത്രമാണ് ‘താരം’ എന്നാണ് അറിയാൻ കഴിഞ്ഞത്.
നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും പ്രധാന വേഷത്തിലെത്തുന്നു. നിഖില വിമൽ, കൃഷ്ണ ശങ്കർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് മറ്റു താരങ്ങൾ. ‘പ്രേമം’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഫോർട്ടും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പോളി ജൂനിയർ പിക്ച്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീഷ് വർമയും സംഗീത സംവിധാനം രാഹുൽ രാജുവും നിർവ്വഹിക്കുന്നു. റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് മണാലിയിൽ വെച്ചായിരുന്നു.
മോഡലിംഗ് രംഗത്തും സിനിമാരംഗത്തും കഴിവ് തെളിയിച്ച കയാദു ലോഹർ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും ജ്വല്ലറി പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആക്ടീവായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.