കഴിഞ്ഞ വർഷം റിലീസ് ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവ താരം ആണ് നകുൽ തമ്പി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ അതിഥി വേഷത്തിലും എത്തിയിരുന്നു. ഈ ചിത്രത്തിൽ നകുൽ അവതരിപ്പിച്ച നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ താരത്തിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി എന്ന വാർത്ത ആണ് പുറത്തു വരുന്നത്. കൊടയ്ക്കനാൽ പോയി മടങ്ങുന്ന വഴിക്കാണ് നകുൽ തമ്പി സഞ്ചരിച്ച കാർ ഒരു സ്വകാര്യ ബസും ആയി കൂട്ടിയിടിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് ഈ അപകടം ഉണ്ടായത്.
നകുല്‍ തമ്പി, ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ എന്നിവര്‍ക്കാണ് തലക്ക് പരിക്ക് പറ്റിയത്. തിരുവനന്തപുരത്തുനിന്ന് അഞ്ചു പേരടങ്ങുന്ന സംഘമായി രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടൻ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. പക്ഷേ പരിക്ക് ഗുരുതരം ആയതിനാൽ വിദഗ്ധ ചികിത്സക്കായി രണ്ടു പേരെയും മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണ് ഉണ്ടായത്. രണ്ടു പേരും ഇപ്പോഴും ഐ സി യു വിൽ ആണ്. അഭിനേതാവ്, നർത്തകൻ എന്ന നിലയിലൊക്കെ പ്രശസ്തനാണ് നകുൽ തമ്പി. നൃത്തം അടിസ്ഥാനമാക്കി ഉള്ള ഒരു റിയാലിറ്റി ഷോയിലൂടെ ആണ് ഈ യുവ നടൻ മലയാള പ്രേക്ഷകരുടെ ഇടയിൽ സുപരിചിതൻ ആയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.