ജനുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഷാരുഖ് ഖാൻ- ദീപിക പദുകോൺ ചിത്രം പത്താന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്. 2023 മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 250 കോടി മുതല്‍ മുടക്കിലുള്ള ചിത്രത്തിന്‍റെ ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. 2018 പുറത്തിറങ്ങിയ സീറോയാണ് തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ഷാറൂഖ് ചിത്രം. 2020 ല്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവെക്കേണ്ടി വന്നിരുന്നു.
അതേസമയം ചിത്രത്തിലെ ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ നായിക ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചിരുന്നു. വസ്തത്തിന്‍റെ നിറം ഹിന്ദ്വത്തെ അപമാനിക്കുന്നതാണെന്നും സിനിമ ബഹിഷ്ക്കരിക്കണം എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ചിത്രത്തിലെ പുറത്തിറങ്ങി ബേഷരം രംഗ്, ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. മുബൈ, ദുബായി, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിട്ടാണ് പത്താന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വാര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആദിത്യ ചോപ്രയാണ്. നടന്‍ ജോണ്‍ ഏബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.