പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ ഒരുക്കിയ വണ്ടർ വുമൺ എന്ന ചിത്രം രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്. നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിൽ എത്തിയ ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരന്നത്. നദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ, സയനോര എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തത്. റിലീസിന് മുൻപ്, ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഗായിക സയനോര, നടിമാരായ പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവർ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോ ആണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്ക് വെച്ചത്. അത് ഈ ചിത്രത്തിൻറെ ഭാഗമെന്നറിയാതെ ഒട്ടേറെ പേര് അതിനു താഴെ കമന്റുകളുമായി വരികയും ചെയ്തു. ശരിക്കും ഈ നടിമാർ ഗർഭിണികളാണ് എന്ന് വിശ്വസിച്ചു കൊണ്ടാണ് പലരും അതിൽ കമന്റ്റ് ചെയ്തത്. അതിനെക്കുറിച്ചു ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
അഞ്ജലി പറഞ്ഞ ഒരു സോഷ്യല്‍ എക്സ്പിരിമെന്റായിരുന്നു അതെന്നും, അഞ്ജലി അത് പറഞ്ഞപ്പോൾ തങ്ങൾക്കും രസമായി തോന്നിയെന്നും പാർവതി പറയുന്നു. അഞ്ജലിയുടെ സിനിമയില്‍ താനൊരിക്കലും നോ പറയില്ല എന്ന് പറഞ്ഞ പാർവതി, അഞ്ജലി എന്ത് ജോലി തന്നാലും താൻ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. അതിപ്പോൾ അഭിനയം തന്നെയാവണമെന്നില്ല എന്നും പാർവതി വിശദീകരിക്കുന്നു. ഏതായാലും അന്ന് ആ പോസ്റ്റർ പുറത്ത് വിട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ഏറെ രസകരമായിരുന്നെന്നും, അടുത്ത സുഹൃത്തുക്കൾ വരെ തൊട്ടില്‍ കൊണ്ടുവരട്ടെയെന്നാണ് ചോദിച്ചതെന്നും പാർവതി വെളിപ്പെടുത്തി. അവരൊക്കെ അത് സത്യമാണെന്നു വിശ്വസിച്ചെന്നും പാർവതി കൂട്ടിച്ചേർത്തു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.